'പിണറായി ദ ലെജൻഡ്' ഡോക്യുമെന്‍ററി ബുധനാഴ്ച കമല്‍ഹാസന്‍ പ്രകാശനം ചെയ്യും

പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകും എന്ന് പറഞ്ഞാണ് ഡോക്യുമെന്‍ററി അവസാനിക്കുന്നത്

Update: 2025-05-27 07:53 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ തയ്യാറാക്കിയ 'പിണറായി ദ ലെജൻഡ്' എന്ന ഡോക്യുമെന്‍ററി ബുധനാഴ്ച പ്രകാശനം ചെയ്യും. നടൻ കമൽഹാസനാണ് ഡോക്യുമെൻററി പ്രകാശനം ചെയ്യുക. 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻററിയിൽ ഒരു ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

15 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടിൽ നിന്ന് ചെലവാക്കിയാണ് കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ഡോക്യുമെന്ററി തയ്യാറാക്കിയത്.30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻററിയിൽ മുഖ്യമന്ത്രിയുടെ ജീവിതവും, ചരിത്രവും എല്ലാം പറയുന്നുണ്ട്. ആദ്യമായിട്ടാണ് ഒരു സർവീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെൻററി നിർമ്മിക്കുന്നത്. പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകും എന്ന് പറഞ്ഞാണ് ഡോക്യുമെൻററി അവസാനിക്കുന്നത്.

നേമം സ്വദേശിയായ അൽത്താഫ് റഹ്മാനാണ് ഡോക്യുമെൻററിയുടെ സംവിധായകൻ. നേരത്തെ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ തന്നെ പിണറായിക്ക് വേണ്ടി വാഴ്ത്തുപാട്ട് എഴുതിയത് വിവാദമായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News