മാനദണ്ഡങ്ങൾ ലംഘിച്ച് നവീകരണം; കനകക്കുന്ന് കൊട്ടാരത്തിന്റെ ചരിത്രസ്മാരക പദവി ഇല്ലാതാക്കി

നൈറ്റ് ലൈഫ് പദ്ധതിയുടെയും ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതിയുടെ പേരില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് തിരിച്ചടിച്ചത്

Update: 2025-07-28 01:54 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ കീഴിൽ കനകകുന്ന് കൊട്ടാരത്തിൽ നടത്തിയ അശാസ്ത്രീയ നവീകരണം കൊട്ടാരത്തിന്റെ ചരിത്രസ്മാരക പദവി ഇല്ലാതാക്കി. പുരാവസ്തു വകുപ്പാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ട്രാവൻകൂർ ഹെറിറ്റേജ് ,നൈറ്റ് ലൈഫ് പദ്ധതികൾക്ക് കീഴിയിൽ കോടികൾ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

ശ്രീമൂലം തിരുനാളിന്‍റെ കാലത്ത് നിർമിച്ചതാണ് കനകക്കുന്ന് കൊട്ടാരം. നിലവില്‍ ടൂറിസം വകുപ്പിന് കീഴിലാണ്. നൈറ്റ് ലൈഫ് പദ്ധതിയുടെയും ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതിയുടെ പേരില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് തിരിച്ചടിച്ചത്. കൊട്ടാരത്തെ പുരാവസ്തു സ്മാരകമായി പ്രഖ്യാപിക്കാനുള്ള വിദൂര സാധ്യത പോലും ഇനി ഇല്ലെന്നാണ് പുരാവസ്തു വകുപ്പിന്‍റെ നിലപാട്. ഇക്കാര്യം അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ കോബ്രഗഡെ ഹൈക്കോടതിയെ അറിയിച്ചു. ഇറ്റാലിയൻ തറക്ക് പകരം വെട്രിഫൈഡ് ടൈലുകളും  സുർക്കി ലൈമിനു പകരം സിമന്റ്  കോൺക്രീറ്റ് മിശ്രിതങ്ങളും ഉപയോഗിച്ച് നടത്തിയ നവീകരണം മാനദണ്ഡങ്ങളുടെ ലംഘനമാണ്.

Advertising
Advertising

കനകക്കുന്ന് കൊട്ടാരം സംരക്ഷിത പൈതൃക സ്‌മാരകമല്ലെങ്കിൽ പോലും നവീകരണം നടത്തേണ്ടത് ആർട്ട് ആൻഡ് ഹെറിറ്റേജ് കമീഷന്‍റെ കൂടി ഉത്തരവാദിത്തത്തിലാണ്. അതും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പരാതിക്കാരന്‍റെ വാദം. കൊട്ടാരം പുരാവസ്തു സ്മാരകമായി സംരക്ഷിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാന അംഗീകരിക്കുന്നില്ലെന്നാണ് കൊട്ടാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുള്ള സംഘടനകളുടേയും നിലപാട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News