മോദി-ട്രംപ് ഉദയകക്ഷി ചർച്ച നല്ലത്; ശശി തരൂരിനെ പിന്തുണച്ച് കനയ്യ കുമാർ

മൂന്നുലക്ഷം വ്യവസായികൾ വന്നു എന്ന് പറയുന്നത് ശുദ്ധ തട്ടിപ്പാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Update: 2025-02-15 10:11 GMT
Editor : സനു ഹദീബ | By : Web Desk

ന്യൂ ഡൽഹി: മോദി ട്രംപ് കൂടിക്കാഴ്ചയെ പിന്തുണച്ചുള്ള ശരി തരൂരിന്റെ പരാമർശത്തെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് കനയ്യ കുമാർ. മോദി-ട്രംപ് ഉദയകക്ഷി ചർച്ച നല്ലതാണെന്ന് കനയ്യകുമാർ പറഞ്ഞു. 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ വ്യാപാര സാധ്യതകൾ ഏറെയാണ്. രാജ്യത്തെ ജനങ്ങളെ മനുഷ്യത്വരഹിതമായി കൊണ്ട് വരുന്നതിലാണ് ആശങ്കയുള്ളത്. രാജ്യവും പൗരൻമാരും അപമാനിക്കപ്പെടുമ്പോൾ സർക്കാർ വ്യക്തമായ നിലപാട് എടുക്കണമെന്നും കനയ്യകുമാർ പറഞ്ഞു.

മോദിയുടെ അമേരിക്കൻ സന്ദർശത്തെ പുകഴ്ത്തിയ തരൂർ വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളർച്ച അതിശയിപ്പിക്കുന്നതാണെന്നാണ് ഒരു ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

Advertising
Advertising

അതേസമയം, വ്യവസായ രംഗത്തെ പ്രശംസിച്ച ശശി തരൂർ എം.പിയെ കോൺഗ്രസ് നേതൃത്വം തള്ളി. ശശി തരൂർ എംപിയുടെ ലേഖനത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. ലേഖനം കോൺഗ്രസ് വാദങ്ങളുടെ മുനയൊടിച്ചു. രാഷ്ട്രീയമായി വലിയ തിരിച്ചടിക്ക് വഴിവെക്കുന്നതാണ് ലേഖനം. ഇക്കാര്യങ്ങൾ സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ അറിയിക്കും.

മൂന്നുലക്ഷം വ്യവസായികൾ വന്നു എന്ന് പറയുന്നത് ശുദ്ധ തട്ടിപ്പാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തയ്യൽ കട തുടങ്ങിയാൽ പോലും അത് വ്യവസായമായി കൂട്ടുന്നു. ശശി തരൂർ തെറ്റിദ്ധരിച്ച് പറഞ്ഞതാണെന്നാണ് കരുതുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News