കണ്ണൂർ പയ്യാവൂരിൽ കാർ മരത്തിൽ ഇടിച്ച് യുവതി മരിച്ചു
കുടിയാന്‍മല സ്വദേശി ബിനീഷിന്‍റെ ഭാര്യ സോജിയാണ് മരിച്ചത്
Update: 2021-10-06 12:09 GMT
കണ്ണൂർ പയ്യാവൂരിൽ കാർ മരത്തിൽ ഇടിച്ച് യുവതി മരിച്ചു.കുടിയാന്‍മല സ്വദേശി വാഴപ്ലാക്കൽ ബിനീഷിന്‍റെ ഭാര്യ സോജിയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ബിനീഷിനെയും രണ്ട് കുട്ടികളെയും പരിയാരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ഇരിട്ടി ഭാഗത്തു നിന്നും പയ്യാവൂര്‍ ഭാഗത്തേക്ക് വന്ന കാർ റോഡിനു സമീപത്തെ പേരമരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു