പൊന്നാനിയിൽ മൂന്ന് ക്രിമിനൽ കേസ് പ്രതികൾക്കെതിരെ കാപ്പ; മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്
മലപ്പുറം എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്
Update: 2026-10-07 11:13 GMT
മലപ്പുറം: പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി. വെളിയങ്കോട് പഴയകടവ് സ്വദേശി ഷാഫി കെ.വി., പൊന്നാനി അഴീക്കൽ സ്വദേശി അൻസാർ എ.പി., പൊന്നാനി മരക്കടവ് സ്വദേശി സക്കീർ പി. എന്നിവർക്കെതിരെയാണ് നടപടി.
മലപ്പുറം എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. കാപ്പ നിയമപ്രകാരം നടപടി നേരിട്ട മൂന്ന് പേർക്കും മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.