സീറ്റ് കുറഞ്ഞെങ്കിലും ബി.ജെ.പി കഴിഞ്ഞ തവണത്തെ ശതമാനം നിലനിർത്തി-കെ. സുരേന്ദ്രൻ

'സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളിലൂടെ പ്രൊപ്പഗൻഡ സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഇത്തരം നെഗറ്റീവ് പ്രചാരണത്തെ പ്രതിരോധിക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടു'

Update: 2023-05-13 12:08 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കർണാടകയിലെ ജനവിധി അംഗീകരിച്ച് ബി.ജെ.പി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സീറ്റ് കുറഞ്ഞെങ്കിലും ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് ശതമാനം ഇത്തവണയും നിലനിർത്താനായെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഇനിയെങ്കിലും ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിനെ കുറ്റം പറയരുത്. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനാധിപത്യത്തിന്റെ ഭാഗമാണ്. കോൺഗ്രസ് തോറ്റാൽ അവർ ഇ.വി.എമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുയാണ് ചെയ്യാറ്. ഇനിയെങ്കിലും കോൺഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

'സീറ്റ് കുറഞ്ഞെങ്കിലും ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ച 36 ശതമാനം വോട്ട് ഇത്തവണയും നിലനിർത്താനായി. എന്നാൽ, ജെ.ഡി.എസിന് 18 ശതമാനം വോട്ട് ഉണ്ടായിരുന്നത് 13 ശതമാനമായി കൂപ്പുകുത്തി. ജെ.ഡി.എസിന്റെയും എസ്.ഡി.പി.ഐയുടേയും വോട്ട് സമാഹരിക്കാനായതുകൊണ്ടാണ് കഴിഞ്ഞ തവണത്തേക്കാൾ അഞ്ച് ശതമാനം വോട്ട് വിഹിതം കൂടുതൽ നേടാൻ കോൺഗ്രസിന് സാധിച്ചത്.'

മുസ്‌ലിം സംവരണവും പി.എഫ്.ഐ പ്രീണനവും ഉയർത്തിയാണ് ഇത്തവണ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളിലൂടെ പ്രൊപ്പഗൻഡ സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചത്. ഇത്തരം നെഗറ്റീവ് പ്രചാരണത്തെ പ്രതിരോധിക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടു. ഇനിയെങ്കിലും പി.എഫ്.ഐ അജണ്ട നടപ്പിലാക്കാതെ കർണാടകത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കോൺഗ്രസ് തയാറാവണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Summary: 'Despite the decrease in the seats in Karnataka, the BJP has been able to maintain the vote percentage it got last time'; Says BJP Kerala state president K. Surendran

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News