കരുനാഗപള്ളി സന്തോഷ് വധക്കേസ്: മുഖ്യപ്രതി അലുവ അതുൽ പിടിയിൽ

തമിഴ്നാട് തിരുവള്ളൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്

Update: 2025-04-16 08:20 GMT
Editor : ലിസി. പി | By : Web Desk

കരുനാഗപള്ളി: കരുനാഗപള്ളി സന്തോഷ് വധക്കേസിൽ മുഖ്യപ്രതി അലുവ അതുൽ പിടിയിൽ . തമിഴ്നാട് തിരുവള്ളൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.മാർച്ച് 27നാണ് ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെട്ടത്. 

കേസിൽ മുഖ്യ സൂത്രധാരൻ  ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോന്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. സന്തോഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒളിവിൽ പോയ പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്.

2024 നവംബര്‍ 13ന് സുഹൃത്തായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് പങ്കജ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍‌ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News