കരുവന്നൂർ ബാങ്ക് തട്ടിപ്പ്കേസ്: പണം ഈടാക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മുഖ്യപ്രതികളെ ഒഴിവാക്കി

ഇടനിലക്കാരൻ കിരൺ, സൂപ്പർമാര്‍ക്കറ്റിന്‍റെ ചുമതലയുണ്ടായിരുന്ന റെജി അനിൽ എന്നിവർ ഇ.ഡി, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളില്‍ പ്രധാന പ്രതികളാണ്

Update: 2023-06-16 04:05 GMT
Editor : Lissy P | By : Web Desk
Advertising

തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ്കേസിൽ പണം ഈടാക്കേണ്ടവരുടെ പട്ടികയിൽ നിന്ന് മുഖ്യ പ്രതികളെ ഒഴിവാക്കി. ഇടനിലക്കാരൻ കിരൺ, സൂപ്പർമാര്‍ക്കറ്റിന്‍റെ ചുമതലയുണ്ടായിരുന്ന റെജി അനിൽ എന്നിവർ നഷ്ടപരിഹാരം ഈടാക്കേണ്ടവരുടെ പട്ടികയിലില്ല.

തട്ടിപ്പ് നടന്ന കാലയളവില്‍ രണ്ടുപേരും അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല എന്നാണ് ഇതിന് കാരണമായി പറയുന്നത്.കിരണ്‍ സ്ഥിരം ജീവനക്കാരനല്ലെന്നും വിശദീകരണമുണ്ട്. പ്രാഥമിക അന്വേഷണത്തിലും ഇ ഡി, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിലും ഇവർ പ്രധാന പ്രതികളാണ്. 2001-2011 കാലയളവിലാണ് തട്ടിപ്പ് നടന്നത്. 

കിരൺ 46 വായ്പകളിലായി 33.28 കോടി തട്ടിയെന്നായിരുന്നു സഹകരണ വകുപ്പിന്റെ റിപ്പോർട്ട്. റെജി അനിലും കോടികളുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിരുന്നു.

2021 ജൂലൈ 14 ലാണ് കരുവന്നൂർ സഹകരണ ബാങ്കിലെ വൻ തട്ടിപ്പ് പുറത്തുവന്നത്. പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിരവധി പേർ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് പണം മുക്കിയെന്നാണ് പരാതി. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.



Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News