കാസർകോട്ടെ പ്രവാസിയുടെ കൊലപാതകം; തലകീഴായി കെട്ടിത്തൂക്കി മർദിച്ചെന്ന് സഹോദരൻ

കേസിൽ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2022-06-29 02:48 GMT
Advertising

കാസർകോട്: പ്രവാസി അബൂബക്കർ സിദ്ധീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ക്രൂരമായി മർദിച്ചെന്ന് സഹോദരൻ അൻവർ. തലകീഴായി കെട്ടിത്തൂക്കിയായിരുന്നു മർദനമെന്നും അബൂബക്കർ സിദ്ധീഖ് മരണപ്പെട്ടതോടെയാണ് തന്നെ വിട്ടയച്ചതെന്നും അൻവർ വ്യക്തമാക്കി.

അതസമയം കേസിൽ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തി. സംഘം ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

അബൂബക്കർ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോവാൻ പൈവളിഗയിലെ സംഘത്തിന് നിദ്ദേശം നൽകിയ മഞ്ചേശ്വരം സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൈവളിക നുച്ചിലയിലെ വീട്ടിലാണ് തട്ടിക്കൊണ്ട് പോയവരെ സംഘം പാർപ്പിച്ചത്. ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ വെച്ചാണ് അബൂബക്കർ സിദ്ധീഖിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. സഹോദരൻ അൻവർ ഹുസൈൻ, ബന്ധു അൻസാരി എന്നിവരെ ബന്ദിയാക്കിയതും ഈ വീട്ടിൽ വച്ച് തന്നെ ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തി. വീട്ടുടമസ്ഥനായ പൈവളിഗ സ്വദേശിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് പൊലീസ് പറയുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News