കാട്ടാക്കട എസ്.എഫ്.ഐ ആൾമാറാട്ടം: വ്യാജരേഖ ചമച്ചില്ലെന്ന് മുൻ പ്രിൻസിപ്പൽ ഹൈക്കോടതിയിൽ

കേസിൽ വിധി വരുന്നവരെ പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും

Update: 2023-06-26 11:47 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടക്കേസിൽ പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. പ്രതികളായ എസ്.എഫ്.ഐ നേതാവ് വിശാഖ്, മുൻ പ്രിൻസിപ്പൽ ഷൈജു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി പരിഗണിച്ചത്.

മനപ്പൂർവമോ അല്ലാതെയോ വ്യാജരേഖ ചമച്ചിട്ടില്ലെന്ന് ഷൈജു കോടതിയിൽ പറഞ്ഞു. യു.യു.സി ആയിരുന്ന അനഘ രാജി വെച്ച വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. വിശാഖിന്റെ പേര് നീക്കം ചെയ്യാൻ സർവകലാശാലക്ക് ഇ.മെയിൽ അയച്ചിരുന്നുവെന്നും പ്രിൻസിപ്പൽ കോടതിയെ അറിയിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News