നഷ്ടപരിഹാര തുകയിൽ നിന്നും വായ്പതുക പിടിച്ചു, പഴയ വായ്‌പയുടെ പേരിൽ ജപ്തി നോട്ടീസ്; ജീവിതം വഴിമുട്ടി കവളപ്പാറക്കാര്‍

ഉരുൾപൊട്ടലിനു ശേഷം ഭൂമി വിൽപ്പന നിലച്ചു

Update: 2024-08-15 01:21 GMT
Editor : Lissy P | By : Web Desk

 മലപ്പുറം: ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായതിന് ശേഷം മലപ്പുറം കവളപ്പാറ നിവാസികളുടെ ജീവിതം പഴയത് പോലെയല്ല .ഒരു കാരണവും ഇല്ലാതെ ബാങ്കുകൾ ലോൺ നിഷേധിക്കുകയാണ് . പഴയ വായ്‌പയുടെ പേരിൽ പലർക്കും ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്.

ഉരുൾപൊട്ടലിനു ശേഷം ഭൂമി വിൽപ്പന നിലച്ചു. കവളപ്പാറയിലേക്ക് വിവാഹം കഴിപ്പിച്ച് അയക്കാൻ പോലും ആളുകൾ മടിക്കുന്നു . കൃഷിയോ , വ്യാപാരമോ തുടങ്ങി പഴയ ജീവിതം തിരിച്ച് പിടിക്കാമെന്ന് കരുതിയാൽ കവളപ്പാറക്കാര്‍ വായ്പ നൽകാൻ ബാങ്കുകൾ തയ്യാറല്ല. ബാങ്ക് അക്കൗണ്ടിലേക്ക് സർക്കാർ നൽകിയ നഷ്ടപരിഹാരത്തിൽ നിന്നും വായ്പ തുക തിരിച്ച് പിടിച്ച അനുഭവവും ചിലർക്കുണ്ട്.

Advertising
Advertising

വീടും , സ്ഥലവും നഷ്ടപെട്ടവരുടെ വായ്പകൾ എഴുതി തള്ളുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും നടന്നില്ല. ഉരുൾ പൊട്ടലിൽ ഒലിച്ച് പോയ ഭൂമിയുടെ പേരിൽ പോലും ജപ്തി നോട്ടീസ് ലഭിച്ചവരുണ്ട്.

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News