കളിമണ്ണുകൊണ്ട് ജീവസുറ്റ ശില്‍പങ്ങള്‍; ശ്രദ്ധേയമായി കാവിടം ശില്‍പ്പശാല

Update: 2024-03-10 13:41 GMT

കൊച്ചി: കളിമണ്ണുകൊണ്ട് ജീവസുറ്റ ശില്‍പങ്ങള്‍ നിര്‍മ്മിച്ച് കാഴ്ചക്കാരെ കീഴടക്കി ഒരുക്കൂട്ടം ശില്‍പ്പികള്‍. കേരള ലളിതകലാ പരിഷത്ത് സംഘടിപ്പിച്ച കാവിടം ശില്‍പ്പശാലയിലാണ് ടെറാകോട്ട ശില്‍പ്പികള്‍ ഒത്തുകൂടിയത്.

പെരുമ്പാപാവൂര്‍ നാഗഞ്ചേരിമനയിലാണ് കേരള ലളിതകലാ പരിഷത്ത് കാവിടം എന്ന ക്യാംപ് സംഘടിപ്പിച്ചത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി നാല്‍പ്പതോളം ടെറകോട്ട ശില്‍പ്പികള്‍ ക്യാംപിന്റെ ഭാഗമായി. ജീവസുറ്റ ശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നതോടൊപ്പം ക്യാംപിലെത്തിയവര്‍ക്ക് ടെറോക്കോട്ട ശില്‍പ്പ നിര്‍മാണം സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടിയും കലാകാരന്മാര്‍ നല്‍കി.

Advertising
Advertising

ഇരിങ്ങോള്‍ നാഗഞ്ചേരി മന കേരള ലളിതകല അക്കാദമി ഏറ്റെടുത്തതിന് ശേഷം രണ്ടാമതായി നടത്തുന്ന ശില്‍പ്പശാല കൂടിയാണ് കാവിടം. ഇതിന് മുന്‍പ് 1995ലാണ് ശില്‍പ്പശാല നടന്നത്.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നാഗഞ്ചേരി മനയില്‍ നിര്‍മിച്ച ചൂളയിലാണ് ശില്‍പ്പങ്ങള്‍ ചുട്ടെടുക്കുന്നതെന്ന സവിശേഷതയുമുണ്ട്. കാവിടം ശില്‍പ്പശാല ഇന്ന് സമാപിക്കും.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News