അഞ്ച് മിനിറ്റിൽ പഠിച്ചെടുക്കാം; പുതിയ പഠനമാതൃക കാണിച്ച് ബ്ലൂ ലൈൻസ്

10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കും നീറ്റ്, ജെഇഇ തുടങ്ങിയ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുമാണ് നിലവിൽ ഈ ടൂൾ ഉപകരിക്കുക

Update: 2026-01-02 11:13 GMT
Editor : geethu | Byline : Web Desk

പഠനമെങ്ങനെ ആസ്വാദ്യകരമാക്കാം മനോഹരമാക്കാം എന്ന ചിന്തകൾക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. അഞ്ച് മിനിറ്റിനുള്ളിൽ പാഠഭാ​ഗങ്ങൾ ഹൃദ്യസ്ഥമാക്കാം എന്നു പറയുന്നത് അതിശയോക്തിയിൽ നിന്ന് യാഥാർഥ്യത്തിലേക്ക് എത്തിച്ച ആപ്പാണ് ബ്ലൂ ലൈൻസ്. ഒരു ദിവസം സ്കൂളിൽ പഠിപ്പിക്കുന്ന ആറും ഏഴും വിഷയങ്ങൾ അന്ന് തന്നെ പഠിച്ചെടുക്കാൻ പാടുപെടുന്ന കുട്ടികൾക്ക് ബ്ലൂ ലൈൻസ് കാണിച്ചു കൊടുക്കുന്നത് പുതിയൊരു പഠനമാതൃകയാണ്. 8,000 കുട്ടികളാണ് ബ്ലൂലൈൻസിന്റെ സേവനം ഉപയോ​ഗപ്പെടുത്തിയിരിക്കുന്നത്.

ശരിക്കും പറ്റുമോ അഞ്ച് മിനിറ്റിൽ പഠിക്കാൻ

ഇൻസ്റ്റാ​ഗ്രാം റീൽസിന്റെയും യൂട്യൂബ് ഷോർട്സിന്റെയും കാലത്ത് ദീർഘനേരം എന്തിലെങ്കിലും ശ്രദ്ധിച്ചിരിക്കാനുള്ള കുട്ടികളുടെ ശേഷി കുറഞ്ഞിട്ടുണ്ട്. മുമ്പ് മണിക്കൂറുകളോളം കുട്ടികൾക്ക് ക്ലാസിൽ ഇരിക്കാൻ പറ്റിയിരുന്നെങ്കിൽ ഇപ്പോഴത്തെ കുട്ടികൾക്ക് രണ്ട്, മൂന്ന് മിനിറ്റിൽ കൂടുതൽ ഒരേ വിഷയത്തിൽ ശ്രദ്ധിക്കാൻ സാധിക്കാറില്ല. മാത്രമല്ല, എന്തെങ്കിലും തരത്തിൽ പ്രചോദനമില്ലാതെ ഇന്നത്തെ കാലത്ത് ഭൂരിഭാ​ഗം കുട്ടികളും ഒന്നും ചെയ്യാൻ മുതിരുന്നില്ല. പുതിയ കാലത്തെ ഈ രണ്ട് വിഷയങ്ങളെ തിരിച്ചറിഞ്ഞതാണ് ബ്ലൂ ലൈൻസിന്റെ വിജയം. ഒന്നോ രണ്ടോ മണിക്കൂർ ക്ലാസിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ മൂന്ന് മുതൽ അഞ്ച് മിനിറ്റുവരെയുള്ള വീഡിയോയാക്കി മാറ്റുകയാണ് ബ്ലൂലൈൻസ് എന്ന് സിഇഒ മുഹമ്മദ് നിസ്സാമുദ്ദീൻ പിപി പറയുന്നു. എല്ലാ വിഡിയോയുടെയും അവസാനം വീഡിയോയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമുണ്ടാകും. അതിനു ഉത്തരം എഴുതുന്നത് വിദ്യാർഥികൾക്ക് വീഡിയോ പഠിക്കാൻ പ്രചോദനമായി എന്നതിന്റെ തെളിവാണ്. മറ്റ് ലേണിങ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ഈ ലേണിങ് ടൂളിനെ വ്യത്യസ്തമാക്കുന്നതും.

Advertising
Advertising

എന്നാൽ ഒരു വിഷയം വെറും അഞ്ച് മിനിറ്റിൽ പഠിച്ചെടുക്കാൻ പറ്റുമോയെന്നത് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരേ പോലെ സംശയമുണ്ടാക്കുന്ന കാര്യമാണ്.



Full View

എൻസിആർടിസി സിലബസിനെ അടിസ്ഥാനമാക്കിയാണ് ബ്ലൂ ലൈൻസ് രൂപീകരിച്ചിരിക്കുന്നത്. സിലബസിലെ ഇൻടെക്സ്, വർക്കൗട്ട് പ്രോബ്ലം, എക്സസൈസ് പ്രോബ്ലം, എക്സംപ്ലർ പാർട്ട് എന്നിങ്ങനെയുള്ള ചോദ്യഭാ​ഗങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന തരത്തിൽ പഠനഭാ​ഗങ്ങളെ ലഘൂകരിക്കുകയാണ് ബ്ലൂ ലൈൻസിന്റെ പഠന മാതൃക.

10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കും നീറ്റ്, ജെഇഇ തുടങ്ങിയ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുമാണ് നിലവിൽ ഈ ടൂൾ ഉപകരിക്കുക. സംസ്ഥാന-സിബിഎസിഇ സിലബസുകളിലെ ശാസ്ത്ര വിഷയങ്ങളാണ് ഇത്തരത്തിൽ ബ്ലൂലൈൻസിൽ പഠിപ്പിക്കുന്നത്. കൂടാതെ ബിഡിഎസ് ക്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ളവർക്ക് ആപ്പിന്റെ സേവനം ഉപയോ​ഗപ്പെടുത്താൻ സാധിക്കും. ആപ്പ് വഴി മാത്രം പഠിപ്പിക്കാതെ, അഞ്ച് മിനിറ്റ് നീളുന്ന യൂട്യൂബ് ലൈവ് ക്ലാസുകളും ബ്ലൂ ലൈൻസ് നൽകുന്നുണ്ട്.

പഠിക്കുന്നവർക്ക് സമ്മാനവമുണ്ട്


12 വർഷത്തോളം എൻട്രൻസ് കോച്ചിങ്ങ് മേഖലയിൽ പ്രവർത്തിച്ച പരിചയമാണ് ഇത്തരമൊരു ആശയത്തിലേക്ക് മുഹമ്മദ് നിസ്സാമുദ്ദീനെ എത്തിച്ചത്. അന്നന്നത്തെ വിഷയങ്ങൾ പഠിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടിക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരേ പോലെയുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒറ്റയടിക്ക് പ​രിഹാരം കണ്ടെത്താൻ സഹായിക്കുകയാണ് ഈ ലേണിങ് ആപ്പ്. അതേസമയം സ്കൂളിനും ട്യൂഷൻ ക്ലാസിനും പകരമായിട്ടല്ല, സ്വന്തമായി പഠിക്കാൻ ഇരിക്കുമ്പോൾ വിഷയങ്ങൾ മനസിലാക്കാനുള്ള ടൂളാണ് ബ്ലൂ ലൈൻസ് എന്ന് പറയുന്നു നിസ്സാമുദ്ദീൻ. ന​ഗരങ്ങളിലും ​ഗ്രാമങ്ങളിലും താമസിക്കുന്നവർക്ക് താങ്ങാവുന്ന തരത്തിലാണ് ആപ്പിന്റെ ഫീസ്. ഒരു വിഷയത്തിന് വർഷം 1999 രൂപ മാത്രമാണ് ഫീസ് വാങ്ങുന്നത്. എല്ലാ വിഷയങ്ങളും തെരഞ്ഞെടുക്കുന്നതിന് പകരം ആവശ്യമുള്ള വിഷയം മാത്രം തെരഞ്ഞെടുത്താലും മതി. പാഠഭാ​ഗങ്ങൾ മനസിലാക്കി പഠിക്കുക മാത്രമല്ല, അവസാനം കൊടുത്തിരിക്കുന്ന അഞ്ച് ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവർക്ക് ബ്ലൂ കോയൻ, ക്യാഷ് ബാക്ക് പോലുള്ള സമ്മാനങ്ങളും ലഭിക്കും. യുപിഐ ഐഡി കൊടുത്ത് കഴിഞ്ഞാൽ ആ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പഠിച്ച് ലഭിക്കുന്ന ബ്ലൂ കോയിൻസ് ഉപയോ​ഗിച്ച് ആപ്പിന്റെ സ്റ്റോറിൽ ഉള്ള ഉത്പന്നങ്ങൾ വാങ്ങാനും സാധിക്കും.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News