Writer - razinabdulazeez
razinab@321
ജിദ്ദ: റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കാൻ നിലവിലുലുള്ള സംവിധാനങ്ങൾ വിപുലീകരിച്ച് സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് സംവിധാനങ്ങൾ. തീർത്ഥാടകർക്ക് മികച്ച അനുഭവം നൽകുകയാണ് ലക്ഷ്യം.
പുണ്യ മാസം കടന്നുവന്നതോടെ ഉംറ തീർഥാടകരുടെ എണ്ണവും വർധിച്ചിരിക്കുകയാണ്. രാജ്യത്തെത്തുന്ന ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അതിനായി നിലവിലുള്ള സംവിധാങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ബയോമെട്രിക് തിരിച്ചറിയൽ സംവിധാനങ്ങൾ, ഇ-ഗേറ്റുകൾ, മുൻകൂർ ഡിജിറ്റൽ രജിസ്ട്രേഷൻ & ഡാറ്റ ഇന്റഗ്രേഷൻ, എഐ ഉപയോഗിച്ചുള്ള തിരക്ക് നിയന്ത്രണം, മൊബൈൽ & ഇ-സർവീസ് പ്ലാറ്റ്‌ഫോം, ഉയർന്ന നിലവാരമുള്ള ജീവനക്കാർ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും. തീർത്ഥാടകർക്ക് മികച്ച അനുഭവം നൽകുകയാണ് ലക്ഷ്യം. ഉംറ നിർവഹിക്കാൻ എത്തുന്നവർ ചട്ടങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു