കിങ് ഫഹദ് കോസ്‌വേയിൽ ഉയർത്തിയ ടോൾ നിരക്ക് പ്രാബല്യത്തിൽ

സ്ഥിരം യാത്രക്കാര്‍ക്ക് പ്രത്യേക നിരക്കിളവും സ്കീമും.

Update: 2026-02-18 14:59 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദിയെയും ബഹ്റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിലെ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിൽ. കിങ് ഫഹദ് കോസ് വേ അതോറിറ്റിയാണ് ഈ മാസം തുടക്കത്തില്‍ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചത്. പുതിയ നിരക്ക് പ്രകാരം കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 35 റിയാലായും, മിനി ബസ്സുകൾക്ക് 55 റിയാലായും, വലിയ ബസ്സുകൾക്ക് 70 റിയാലായും നിരക്കുകള്‍ ഉയര്‍ത്തി.

ട്രക്കുകൾക്ക് ഓരോ ടണ്ണിനും 7 റിയാൽ വീതവും നല്‍കണം. കോസ് വേ അതോറിറ്റി ആപ്പ് വഴി പണമടക്കുന്നവര്‍ക്ക് 40% വരെ ഡിസ്കൗണ്ട് ലഭിക്കും. ഫ്രീക്വൻറ് ഫ്ലയർ പാക്കേജ്, ഫ്രീക്വൻറ് ട്രാവലർ പാക്കേജ്, റൗണ്ട് ട്രിപ്പ് പാക്കേജ് എന്നിങ്ങനെ മൂന്ന് പാക്കേജുകള്‍ക്ക് നിരക്കിളവ് ലഭിക്കും. 1986ൽ കോസ്‌വേ തുറന്നതിനുശേഷം 2016ലാണ് ആദ്യമായി നിരക്ക് വർധിപ്പിച്ചത്. 20 റിയാലിൽ നിന്ന് 25 റിയാലായാണ് കാറുകളുടെ ടോൾ അന്ന് വര്‍ധിപ്പിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും നിരക്ക് ഉയര്‍ത്തുന്നത്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News