കഴക്കൂട്ടം ബലാത്സംഗക്കേസ്; ഒന്നാം പ്രതിയായ ഇടനിലക്കാരിയും പിടിയിൽ

ഒന്നാം പ്രതിയായ ഇടനിലക്കാരി അശ്വതിയെ ആലപ്പുഴ മാന്നാറിൽ നിന്നാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. കേസിൽ സിപിഎം മേനംകുളം കൽപ്പന ബ്രാഞ്ച് സെക്രട്ടറി ജിപ്സാണെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Update: 2026-05-09 15:31 GMT

തിരുവനന്തപുരം: ​കഴക്കൂട്ടത്തെ സ്പാ കേന്ദ്രത്തിൽ യുവതിയെ പീഡിപ്പിച്ച കേസിൽ കേസിൽ ഇടനിലക്കാരിയായ യുവതിയും അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയായ ഇടനിലക്കാരി അശ്വതിയെ (22) ആലപ്പുഴ മാന്നാറിൽ നിന്നാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. കേസിൽ സിപിഎം മേനംകുളം കൽപ്പന ബ്രാഞ്ച് സെക്രട്ടറി ജിപ്സാണെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പാലക്കാട് സ്വദേശിനിയായ യുവതിയെ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് അശ്വതി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് യുവതി നഗരത്തിലെത്തിയത്. എന്നാൽ, പറഞ്ഞ ജോലിക്ക് പകരം യുവതിയെ അനുനയത്തിൽ കഴക്കൂട്ടത്തെ ഒരു സ്പാ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.

യുവതിയെ സ്പായിൽ എത്തിച്ച ശേഷം അശ്വതി സുഹൃത്തായ ജിബ്സണെ വിളിച്ചുവരുത്തി. തുടർന്ന് സ്പായിൽ വെച്ച് ജിബ്സൺ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ പ്രതി ശാരീരികമായി ഉപദ്രവിക്കുകയും വായ പൊത്തിപ്പിടിക്കുകയും ചെയതെന്നും കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴക്കൂട്ടത്തെ സ്പാ നടത്തിപ്പുകാരിയെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News