പാലക്കാട് പനയംപാടത്തെ റോഡിന്‍റെ അപാകത പരിശോധിക്കും: മന്ത്രി കെ.ബി ഗണേഷ് കുമാര്‍

ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തി ലിസ്റ്റ് തയറാക്കുമെന്നും മന്ത്രി പറഞ്ഞു

Update: 2024-12-13 06:35 GMT
Editor : Jaisy Thomas | By : Web Desk

പാലക്കാട്: പാലക്കാട് പനയംപാടത്തെ റോഡിന്‍റെ അപാകത പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് റോഡിന് മാറ്റം വരുത്താനുള്ള നടപടിയെടുക്കും. ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തി ലിസ്റ്റ് തയറാക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത അതോറിറ്റി റോഡുകൾ നിർമ്മിക്കുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണ്. ഇതിൽ മാറ്റം ഉണ്ടാവണം. റോഡ് നിർമാണത്തിന്‍റെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് അപകടത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണെന്ന് വി.കെ ശ്രീകണ്ഠൻ എംപി പറഞ്ഞു. റോഡിന്‍റെ വളവ് മാറ്റി റോഡ് പുനഃക്രമീകരിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല . കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് വർഷങ്ങളായി നടക്കുന്നത് . ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം . കേന്ദ്രമന്ത്രിയെ ഇന്ന് തന്നെ ഈ വിഷയം നേരിട്ട് ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News