'മുഖ്യമന്ത്രി-ജാവഡേക്കർ കൂടിക്കാഴ്ച നടന്നത് എവിടെ വെച്ച്?'; മുഖ്യമന്ത്രി വിശദീകരിക്കണമെണന്ന് കെ.സി വേണു​ഗോപാൽ

ജയരാജനിൽ മാത്രം ഈ ബാന്ധവം ഒതുങ്ങില്ല കള്ളി വെളിച്ചത്താകുമ്പോൾ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്ന് കെ.സി ആരോപിച്ചു

Update: 2024-04-27 06:55 GMT
Editor : anjala | By : Web Desk

കെ.സി വേണുഗോപാൽ, പിണറായി വിജയൻ 

Advertising

‌തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ​പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയത് എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കൂടിക്കാഴ്ച നടന്നത് കേന്ദ്രമന്ത്രിയായിരുന്നപ്പോഴാണോ ആണെങ്കിൽ അതെവിടെ വെച്ച്? അതല്ലെങ്കിൽ മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.

Full View


മുഖ്യമന്ത്രിയുടെ അറിവില്ലാതെ പ്രകാശ് ജാവഡേക്കറുമായി ഇ.പി കൂടിക്കാഴ്ച നടത്തില്ല. ഇന്നലത്തെ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ ജയരാജൻ ജാവഡേക്കറിനെ കണ്ടത് ന്യായീകരിക്കുകയും ജയരാജന്റെ കൂട്ടുകെട്ടിനെ എതിർക്കുകയുമാണ് ചെയ്തത്. അല്ലാതെ, ജാവഡേക്കറിനെക്കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി പറഞ്ഞില്ലെന്ന് കെ.സി മാധ്യമങ്ങളോട് പറഞ്ഞു. ഇത് കുറേനാളായി നടക്കുന്ന ഡീലാണ്. CPM- BJP അവിഹിത ബന്ധത്തിന് കൃത്യമായി കളമൊരുക്കലാണ് നടന്നത്. അത് വെളിച്ചത്ത് വന്നപ്പോൾ ജയരാജനെ ബലിയാടാക്കി. ജയരാജനിൽ മാത്രം ഈ ബാന്ധവം ഒതുങ്ങില്ല കള്ളി വെളിച്ചത്താകുമ്പോൾ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്ന് കെ.സി ആരോപിച്ചു. മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു. 

എന്നാൽ, ജയരാജനെതിരെ കടുത്ത അ‍‍തൃപ്തിയാണ് സി.പി.എം നേതൃത്വത്തിനുളളത്. തെരഞ്ഞെടുപ്പ് ദിനത്തിൽ തന്നെ വെളിപ്പെടുത്തൽ നടത്തിയ ഇ.പിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പാർട്ടിക്കുള്ളിലെ പ്രധാന ആവശ്യം. തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി ജയരാജന്റെ നടപടി പാർട്ടി ചർച്ച ചെയ്യുമെന്ന് പത്തനംതിട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ഐസക് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും. എന്റെ അഭിപ്രായം പാർട്ടി ഘടകത്തിൽ പറയും. ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ല. ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ഇ.പി ജയരാജൻ നിഷ്കളങ്കമായി പോകരുതായിരുന്നു തോമസ് ഐസക് പറഞ്ഞു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News