സിപിഎം സംഘടനാ പ്രവർത്തനം പഠിക്കാൻ ബി.ജെ.പി: സിപിഎം മാതൃകയിൽ പഠന ക്ലാസുകൾ

ആദ്യഘട്ടത്തില്‍ ജില്ലാ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. സിപിഎം മാതൃകയിൽ പാർട്ടി ക്ലാസുകൾ സംഘടിപ്പിച്ച് സംഘടനാ പ്രവർത്തനം ശക്തമാക്കാനും തീരുമാനമായി.

Update: 2022-04-14 01:41 GMT

തിരുവനന്തപുരം: സിപിഎം സംഘടനാ പ്രവർത്തനങ്ങളും പ്രത്യയശാസ്ത്രവും നേതാക്കളെ പഠിപ്പിക്കാനൊരുങ്ങി ബിജെപി. ആദ്യഘട്ടത്തില്‍ ജില്ലാ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. സിപിഎം മാതൃകയിൽ പാർട്ടി ക്ലാസുകൾ സംഘടിപ്പിച്ച് സംഘടനാ പ്രവർത്തനം ശക്തമാക്കാനും തീരുമാനമായി.

ആർ.എസ്.എസ് പ്രവർത്തനം പഠന വിധേയമാക്കണമെന്ന സിപിഎം സംഘടനാ റിപ്പോർട്ടിന് പിന്നാലെയാണ് സിപിഎമ്മിനെ പഠിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നത്. ഏപ്രില്‍ 29,30, മെയ് 1 തിയതികളില്‍ ജില്ലാ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. സിപിഎം പാര്‍ട്ടി ക്ലാസ് മാതൃകയില്‍ ബിജെപി പ്രത്യയശാസ്ത്രം നേതാക്കളിലും പ്രവര്‍ത്തകരിലും എത്തിച്ച് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും തീരുമാനമായി. 

Advertising
Advertising

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ പ്രകോപനപരമായി പെരുമാറരുത്. കൃത്യമായ വിവരങ്ങളും രേഖകളും അവതരിപ്പിച്ച് ചര്‍ച്ചയില്‍ മേല്‍ക്കൈ നേടണം.. ഇതിനുള്ള പരിശീലനവും നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറിനാണ് പരിപാടിയുടെ ഏകോപന ചുമതല.. ജില്ലാതല പഠന ക്ലാസുകള്‍ക്ക് ശേഷം മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിലും ക്ലാസുകള്‍ സംഘടിപ്പിക്കും.

പാര്‍ട്ടി സംവിധാനങ്ങള്‍ക്കൊപ്പം എന്‍.ഡി.എ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം സംഘടന പ്രവര്‍ത്തനം നിര്‍ജീവമായെന്ന ആക്ഷേപം ശക്തമാണ്. മുന്നണി പ്രവര്‍ത്തനങ്ങളും കാര്യക്ഷമമല്ല.. ഇതു മറികടക്കുന്നതിനുള്ള ആദ്യ പരിപാടിയായി മെയ് 20ന് സെക്രട്ടേറിയേറ്റ് സ്തംഭന സമരം എന്‍.ഡി.എ പ്രഖ്യാപിച്ചിട്ടുണ്ട്. 

Full View

Summary-BJP to study CPM organizational work

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News