മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണില്ല; പ്രതിവാര വാർത്താസമ്മേളനം ഒഴിവാക്കി

മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വർത്താസമ്മേളനമാണ് ഒഴിവാക്കിയത്

Update: 2026-09-30 14:21 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്ത സമ്മേളനം ഒഴിവാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വർത്താ സമ്മേളനമാണ് ഒഴിവാക്കിയത്. മുൻകൂട്ടി നിശ്ചയിച്ച മറ്റ് പ്രധാന ഔദ്യോഗിക തിരക്കുകളും യോഗങ്ങളും ഉള്ളതിനാലാണ് ഇന്ന് മാധ്യമങ്ങളെ കാണാത്തത് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന ഔദ്യോഗിക വിവരം.

സർക്കാരിന്റെ പ്രധാന തീരുമാനങ്ങളും മന്ത്രിസഭാ യോഗത്തിലെ വിവരങ്ങളും വിശദീകരിക്കുന്നതിനായി സാധാരണയായി ബുധനാഴ്ച വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാറുണ്ട്. എന്നാൽ ഇന്നത്തെ വാരാന്ത്യ വാർത്താസമ്മേളനം റദ്ദാക്കിയതോടെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വാർത്താക്കുറിപ്പിലൂടെ പുറത്തുവിടും.

നിരവധി വിവാദ വിഷയങ്ങൾ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രി മറുപടി പറയേണ്ടതായുണ്ട്. കഴിഞ്ഞ വാർത്താസമ്മേളനത്തിൽ വിവാവ വിമാന യാത്രയുടെ സ്പോൺസറുടെ പേര് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നില്ല. ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾ ഇന്നത്തെ വാർത്താസമ്മേളനത്തിൽ ഉയരാൻ സാധ്യതയുണ്ടായിരുന്നു. ഇതിനിടെയാണ് വാർത്താസമ്മേളനം ഒഴിവാക്കിയത്. 

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News