Writer - രാഗേന്ദു പി.ആർ
Web Journalist
പാലാ: കോട്ടയം പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നാടകീയരംഗങ്ങള്‍. യോഗത്തിനിടെ ചെയര്‍പേഴ്സന്‍ മായ രാഹുലിന്റെ സംസാരം തടസ്സപ്പെടുത്താന്‍ ശ്രമം നടന്നു. ബിനു പുളിക്കക്കണ്ടം ചെയര്‍പേഴ്സന്റെ മൈക്ക് എടുത്തുമാറ്റി. ചെയര്‍പേഴ്സണ്‍ ശുചീകരണ പദ്ധതിയുമായി ബന്ധപ്പെട്ട അജണ്ട വായിക്കുന്നതിന് ഇടെയായിരുന്നു സംഭവം.
ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ല. ഇവിടെ ന്യായമായ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ അത് നടത്താതെ മുന്നോട്ട് പോകാമെന്നാണോ? ഭരണസമിതി തങ്ങളെ ഒരു പരിപാടിയും അറിയിക്കുന്നില്ലെന്നും ബിനു പുളിക്കക്കണ്ടം ആരോപിച്ചു.