എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

കാബിനറ്റ് റാങ്കോടെയാണ് നിയമനം

Update: 2026-09-30 13:28 GMT

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിനെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക തീരുമാനമുണ്ടായത്.

നേരത്തെ എംഎൽഎയും മന്ത്രിയുമായിരുന്ന മുനീർ ആരോഗ്യപരമായ കാരണങ്ങളാൽ ഇത്തവണ മത്സരരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. അധികാരത്തിലെത്തിയാൽ മുനീറിന് എന്തെങ്കിലും പദവി ലഭിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദനായിരുന്നു ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായിരുന്നത്. രണ്ടാം പിണറായി സർക്കാരിൽ ആ പദവി ഉണ്ടായിരുന്നില്ല.

Advertising
Advertising

കേരള കോൺഗ്രസും കാബിനറ്റ് റാങ്കുള്ള പദവി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നോക്ക വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ലീഗുമായുള്ള ചർച്ചകളാണ് ഇപ്പോൾ അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുന്നത്.

ഫോർവേർഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജനെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെ.വി തോമസാണ് ഡൽഹിയിൽ പ്രത്യേക പ്രതിനിധിയായി ഉണ്ടായിരുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News