മന്ത്രി കെ.എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; പിന്നാലെ ഓട്ടോയിൽ കയറി, അതും തടഞ്ഞപ്പോൾ നടന്നുപോയി

തിരുവനന്തപുരം വാൻറോസ് ജങ്ഷനിലാണ് അഞ്ച് മിനിറ്റോളം വണ്ടി തടഞ്ഞു നിർത്തിയത്

Update: 2026-09-30 15:24 GMT

തിരുവനന്തപുരം: മന്ത്രി കെ.എം ഷാജിയുടെ വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞു. വാൻ റോസ് ജങ്ഷനിലാണ് അഞ്ച് മിനിറ്റോളം വണ്ടി തടഞ്ഞു നിർത്തിയത്.

പ്രതിഷേധം കനത്തതോടെ വാഹനം ഉപേക്ഷിച്ച് മന്ത്രി സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ കയറി യാത്ര തുടരാൻ ശ്രമിച്ചെങ്കിലും, പ്രവർത്തകർ ഓട്ടോറിക്ഷയും തടയുകയായിരുന്നു. തുടർന്ന് മറ്റ് വഴികളില്ലാതെ മന്ത്രി നടന്നുപോവുകയായിരുന്നു.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News