മുഖ്യമന്ത്രി ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്ന ഏഴാമൻ ആര്; തിരഞ്ഞ് സോഷ്യൽ മീഡിയ

ദശലക്ഷങ്ങൾ തന്നെ ഫോളോ ചെയ്യുമ്പോഴും മുഖ്യമന്ത്രി തിരിച്ച് ഫോളോ ചെയ്യുന്നത് വെറും ഏഴു പേരെ മാത്രമാണ്!

Update: 2026-05-19 12:37 GMT

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ വി.ഡി സതീശന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പാണുണ്ടായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം നിലവിൽ 1.2 മില്യൺ ആളുകളാണ് പുതിയ മുഖ്യമന്ത്രിയെ പിന്തുടരുന്നത്. എന്നാൽ, ദശലക്ഷങ്ങൾ തന്നെ ഫോളോ ചെയ്യുമ്പോഴും മുഖ്യമന്ത്രി തിരിച്ച് ഫോളോ ചെയ്യുന്നത് വെറും ഏഴു പേരെ മാത്രമാണ്! ഇതോടെ, ആ ഏഴുപേർ ആരൊക്കെയാണെന്നറിയാൻ സോഷ്യൽ മീഡിയ ഉപയോ​ക്താക്കൾ നടത്തിയ തിരച്ചിലിപ്പോൾ വലിയ ചർച്ചക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

Advertising
Advertising

ദേശീയ-കേരള രാഷ്ട്രീയത്തിലെ പ്രമുഖരും കോൺഗ്രസിന്റെ ഔദ്യോഗിക പേജുകളും അടങ്ങുന്നതാണ് മുഖ്യമന്ത്രിയുടെ ഇൻസ്റ്റഗ്രാം ഫോളോവിങ് ലിസ്റ്റ്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ ഐഎൻസി ഇന്ത്യ, ഐഎൻസി കേരള, യുഡിഎഫ് കേരള ഒഫീഷ്യൽ എന്നീ ഔദ്യോഗിക പേജുകളാണ് ഈ ലിസ്റ്റിലുള്ളത്.

എന്നാൽ, ഈ രാഷ്ട്രീയ വമ്പന്മാർക്കിടയിൽ സാധാരണക്കാരായ സൈബർ ലോകത്തിന്റെ കണ്ണ് ഉടക്കിയത് ലിസ്റ്റിലെ ആ ഏഴാമനിലാണ് 'ponderer_unni' എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈൽ! രാഷ്ട്രീയ ഫ്രെയിമുകൾക്ക് പുറത്തുള്ള ഈ 'ഏഴാമൻ' ആരാണെന്ന ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. മുഖ്യമന്ത്രിക്ക് ഇത്രയേറെ പ്രിയപ്പെട്ട, അദ്ദേഹം വ്യക്തിപരമായി ഫോളോ ചെയ്യുന്ന ഈ 'ഉണ്ണി' ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ട്രോളന്മാരും സൈബർ ലോകവും.

മുഖ്യമന്ത്രിയുടെ ഏകമകളായ ഉണ്ണിമായയുടെ പ്രൊഫൈലാണിതെന്നാണ് പൊതുവെയുള്ള നി​ഗമനം. കൂടുതൽ പേരും ഈ വാ​ദത്തെയാണ് പിന്തുണക്കുന്നതും. പ്രൊഫൈലിന്റെ പേരിനൊപ്പം ഉണ്ണി എന്നുള്ളത് ഈ വാദത്തിന് കൂടുതൽ പിൻബലം നൽകുന്നു. രാഷ്ട്രീയ നേതാക്കളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ കൈകാര്യം ചെയ്യുന്ന പിആർ ഏജൻസികൾക്ക് പറ്റിയ അബദ്ധമാണോ ഇതെന്ന് ചിലർ സംശയം പ്രകടിപ്പിക്കുമ്പോൾ, മുഖ്യമന്ത്രിക്ക് ഏറെ അടുപ്പമുള്ള ആരെങ്കിലും തന്നെയായിരിക്കാം ഇതെന്നാണ് ഭൂരിഭാഗം പേരുടെയും കണ്ടെത്തൽ.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - അരീജ മുനസ്സ

Similar News