തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ വാർഡുകളിൽ മത്സരിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം
സീറ്റ് വിഭജന ചർച്ചകൾ തുടങ്ങാനിരിക്കവെയാണ് ജോസഫ് വിഭാഗത്തിന്റെ പുതിയ നീക്കം
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ വാർഡുകളിൽ നിന്നും മത്സരിക്കാൻ നീക്കവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം.ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പുതുതായി രൂപീകരിച്ച വാർഡുകളാണ് പി.ജെ ജോസഫിന്റെ പാർട്ടിയുടെ ലക്ഷ്യം.ജോസഫ് വിഭാഗത്തിന്റെ നീക്കം മധ്യകേരളത്തിൽ യുഡിഎഫിലെ മറ്റു കക്ഷികൾക്ക് തലവേദനയായേക്കും.
യുഡിഎഫിൽ തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചർച്ചകൾ തുടങ്ങാനിരിക്കവെയാണ് ജോസഫ് വിഭാഗത്തിന്റെ പുതിയ നീക്കം. ശക്തി കേന്ദ്രങ്ങൾ വിട്ടുകൊടുക്കേണ്ടതില്ല എന്ന നയമാണ് ഉഭയ കക്ഷി ചർച്ചകളിൽ പാർട്ടി സ്വീകരിക്കുക. ന്യായമായ ആവശ്യം യുഡിഎഫ് നേതൃത്വം അവഗണിക്കില്ലെന്ന് പ്രതീക്ഷയാണ് പാർട്ടി ചെയർമാൻ പങ്കുവയ്ക്കുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴ അറക്കുളം കുടയത്തൂർ, കോട്ടയത്തെ പാലാ കടുത്തുരുത്തി ചങ്ങനാശ്ശേരി, പത്തനംതിട്ടയിലെ റാന്നി എന്നീ തദ്ദേശസ്ഥാപനങ്ങളിൽ വാർഡുകളാണ് പ്രധാനമായ ലക്ഷപ്പെടുന്നത്. ജോസഫ് ഗ്രൂപ്പിനെ നീക്കം പുതിയ വാർഡുകളിൽ കണ്ടുവച്ച മറ്റ് കക്ഷികൾക്ക് വെല്ലുവിളിയായേക്കും.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആരംഭിച്ച സംഘടന പുനരുജ്ജീവന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. കൂടുതൽ സീറ്റുകൾ നേടുക എന്നതുതന്നെയാണ് പ്രവർത്തകര്‍ക്കിടയിലെയും വികാരം.