'എൽഡിഎഫ് വിട്ടു പോകേണ്ട ആവശ്യമില്ലെന്ന് കേരള കോൺഗ്രസ് എം അറിയിച്ചു'- ബിനോയ് വിശ്വം

'ശബരിമല സ്വർണക്കൊള്ള; ശങ്കർദാസ് അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യില്ല'

Update: 2026-01-16 05:47 GMT

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് എൽഡിഎഫ് വിട്ടു പോകേണ്ട ആവശ്യം  ഇല്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി ചെയർമാൻ ജോസ് കെ.മാണിയുമായിട്ടും റോഷി അഗസ്റ്റിനുമായി സംസാരിച്ചു. കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്ന ജോസിന്റെ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ചെയർമാൻ പറഞ്ഞതിന് ശേഷമുള്ള മറ്റ് അഭ്യൂഹങ്ങളെ മുഖവിലക്കെടുക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ശങ്കർദാസ് അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്നതിനാൽ പാർട്ടി നടപടി ഉടനുണ്ടാവില്ല. അന്വേഷണം പൂർത്തിയായ ശേഷം ഗൗരവത്തോടെ കാണുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News