കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 13 നാള്‍; പ്രചാരണം ശക്തമാക്കി മുന്നണികള്‍

957 സ്ഥാനാർഥികളായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്

Update: 2026-03-27 02:38 GMT

തിരുവനന്തപുരം: നിയമസഭാ മത്സരചിത്രം തെളിഞ്ഞതോടെ പ്രചാരണം കൂടുതൽ സജീവമാക്കി മുന്നണികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനുശേഷമുള്ള കണക്ക് പ്രകാരം 890 സ്ഥാനാർഥികളാണ്  തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

957 സ്ഥാനാർഥികളായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. 67 സ്ഥാനാർഥികളുടെ കുറവ് ഇത്തവണയുണ്ടായി. 13 പേർ മത്സരിക്കുന്ന കൊടുവള്ളി മണ്ഡലത്തിലാണ് ഇത്തവണ ഏറ്റവും കൂടുതൽ സ്ഥാനാർഥികള്‍ . തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഞായറാഴ്ചയോടെ പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയാക്കും. സംസ്ഥാനത്താകെ 3 0,471 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News