മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പിൻവലിച്ചതിൽ എസ്‍ഡിപിഐയിൽ തർക്കം; അഷ്റഫ് ബഡാജയെ അനുനയിപ്പിക്കാൻ നേതൃത്വം

സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് അഷ്റഫ് പത്രിക പിൻവലിച്ചത്

Update: 2026-03-27 02:09 GMT

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർഥിയെ പിൻവലിച്ചതിന് പിന്നാലെ എസ്‍ഡിപിഐയിലുണ്ടായ തർക്കം ഒഴിയുന്നില്ല. സ്ഥാനാർഥി അഷ്റഫ് ബഡാജയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

അഷ്റഫ് ബഡാജയെ പിന്തുണക്കുന്ന പ്രവർത്തകർ പാർട്ടി തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം തുടരുകയാണ്. അതേസമയം മഞ്ചേശ്വരത്ത് ആരെ പിന്തുണക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ബിജെപിയെ പരാജയപ്പെടുത്താൻ യുഡിഎഫിനെ പിന്തുണക്കണമെന്നാണ് പാർട്ടിയിൽ ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം.

സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് അഷ്റഫ് പത്രിക പിൻവലിച്ചത്. പിന്നാലെ കെ.എം അഷ്‌റഫ് ജില്ലാ ഭാരവാഹിത്വം രാജിവെക്കുകയും ചെയ്തിട്ടുണ്ട്. യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു. ഇതിനൊടുവിലാണ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News