നടി ആശ ശരത്തിന് ആശ്വാസം; നിക്ഷേപ തട്ടിപ്പ് കേസ് നടപടികൾ സ്റ്റേ ചെയ്തു
പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി
Update: 2024-06-12 07:52 GMT
ആശ ശരത്ത്
കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിന് ആശ്വാസം. ആശ ശരത്തിനെതിരായ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പൊലീസ് എടുത്ത കേസിലെ നടപടികൾ ആണ് കോടതി സ്റ്റേ ചെയ്തത്. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി.