'കേരളത്തിന് തന്നെയാണ് എന്നും പ്രാധാന്യം': നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ശശി തരൂർ

കോൺഗ്രസ് ശക്തമല്ലാത്തതാണ് ഇത്തവണ പ്രതിപക്ഷത്താവാൻ കാരണമെന്നും ഐക്യം ശക്തിപ്പെടുത്താൻ തരൂരിനാവുമെന്നും കതോലിക്ക ബാവ

Update: 2023-01-09 15:37 GMT

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ശശി തരൂർ. എല്ലാവരും തന്നോട് കേരളത്തിൽ പ്രവർത്തിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ടെന്നും തനിക്കും അതിന് താത്പര്യമുണ്ടെന്നും കോട്ടയത്ത് ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം തരൂർ പറഞ്ഞു.

"തിരുമേനിയെ കാണാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. സമൂഹത്തിൽ മുഖ്യപങ്ക് വഹിക്കുന്ന ആളുകളാണ് അവരൊക്കെ. പലരും ആവശ്യപ്പെട്ടത് പോലെ കേരളത്തിൽ പ്രവർത്തിക്കാൻ അദ്ദേഹവും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് തന്നെയാണ് എന്നും പ്രാധാന്യം". അദ്ദേഹം പറഞ്ഞു.

Advertising
Advertising
Full View

കോൺഗ്രസ് ശക്തമല്ലാത്തതാണ് ഇത്തവണ പ്രതിപക്ഷത്താവാൻ കാരണമെന്നും ഐക്യം ശക്തിപ്പെടുത്താൻ തരൂരിനാവുമെന്നുമായിരുന്നു കതോലിക്ക ബാവയുടെ നിർദേശം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News