പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നു മുതല്‍ അപേക്ഷ നല്‍കാം

അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 3 ആണ്

Update: 2021-08-24 05:13 GMT

ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനു ഇന്നു മുതൽ അപേക്ഷ നൽകാം. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 3 ആണ്. ട്രയൽ അലോട്ട്മെന്‍റ് സെപ്തംബര്‍ 7 നും ആദ്യ അലോട്ട്മെന്‍റ് 13 നും നടക്കും. നിലവിലെ സംവരണത്തിന് പുറമെ മുന്നോക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം തുടരാൻ തീരുമാനിച്ചിട്ടുണ്ട്. എയ്ഡഡ് സ്കൂളുകൾക്ക് 20 ശതമാനം മാനേജ്മെന്‍റ് ക്വാട്ടയും 10 ശതമാനം സീറ്റുകളിൽ സ്കൂൾ നടത്തുന്ന സമുദായത്തിലെ കുട്ടികൾക്കുള്ള കമ്യൂണിറ്റി ക്വാട്ടയും നില നിർത്തി. കുട്ടികൾ കുറവായ ബാച്ചുകൾ മലബാർ മേഖലയിലെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News