സംസ്ഥാനത്ത് കനത്തമഴ; ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് വൈകും

Update: 2025-05-30 02:22 GMT
Editor : Lissy P | By : Web Desk

കൊച്ചി: കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് ട്രെയിനുകൾ വൈകുന്നു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് രണ്ടരമണിക്കൂർ വൈകി ഓടുന്നു. തിരുവനന്തപുരം സെൻട്രൽ ഇന്റർ സിറ്റി എക്‌സ്പ്രസ് ഒന്നര മണിക്കൂർ വൈകി. നേത്രാവതി എക്‌സ്പ്രസും ഗുരുവായൂർ എക്‌സ്പ്രസും ഒരു മണിക്കൂർ വൈകി ഓടുന്നു.

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത.ഇന്ന് ഇടുക്കി, കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കും.മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അതേസമയം,കള്ളക്കടൽ പ്രതിഭാസമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertising
Advertising

അതേസമയം, കള്ളക്കടൽ പ്രതിഭാസമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കാസർകോഡ്, കണ്ണൂർ തീരങ്ങളിൽ ഓറഞ്ച് അലർട്ടാണ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ജൂൺ രണ്ടു വരെ നീട്ടി. വിവിധ ജില്ലകളിലെ മലയോര മേഖലയിൽ മഴ കനത്ത നാശനഷ്ടം വിതച്ചു.കേരളത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പിൽ കടുത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News