യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം: അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്കും

കുടുംബം ഇന്ന് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകും

Update: 2022-08-01 01:22 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: പന്തിരിക്കരയിൽ സ്വർണ്ണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്കും. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് ഇർഷാദിനെ സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട സ്വദേശിനിയിൽ നിന്നും ചില നിർണ്ണായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.  കോന്നി സ്വദേശിയായ യുവതിയുടെ വിദേശത്തുള്ള ഭർത്താവാണുതട്ടിക്കൊണ്ടു പോയ ഇർഷാദിനെ സ്വർണ്ണക്കടത്തു സംഘത്തിന് പരിചയപ്പെടുത്തിക്കൊടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Advertising
Advertising

ദുബായിൽ നിന്ന് കഴിഞ്ഞ മേയിലാണ് ഇർഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

ഇർഷാദിനെ ഇത് വരെ കണ്ടെത്താൻ സാധിക്കാത്തതിനാൽ കുടുംബം ഇന്ന് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News