'ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയരംഗത്ത് തുടരരുതെന്ന സന്ദേശമാണ് രാഹുലിൻ്റെ പുറത്താക്കല്‍'‌: കെ. കെ രമ

സിപി‌എം തീവ്രത അളക്കുന്ന ഘട്ടത്തിലാണെന്നും കെ. കെ രമ പറഞ്ഞു

Update: 2025-12-06 04:01 GMT

കോഴിക്കോട്: ബലാത്സംഗ കേസില്‍ അകപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കോൺ​ഗ്രസ് നടപടി ധാർമികതയില്ലാത്തവർ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന സന്ദേശമാണ് നൽകുന്നതെന്ന് കെകെ രമ എംഎൽഎ.

സിപി‌എം തീവ്രത അളക്കുന്ന ഘട്ടത്തിലാണെന്നും കെകെ രമ പറഞ്ഞു. രാഹുല്‍ ആരോപണം തെരഞ്ഞെടുപ്പില്‍ ചർച്ചയല്ല. പൊതുപ്രവർത്തനത്തിൽ ധാർമികത പുലർത്തണോ എന്നത് പൊതുപ്രവർത്തകർ തീരുമാനിക്കേണ്ട കാര്യമാണ്. കോൺ​ഗ്രസ് പാർട്ടി ശക്തമായ നിലപാട് എടുത്തു. ഇത് ഒരു പ്രതീക്ഷയാണ് നൽകുന്നത്.

സിപിഎമ്മിൽ ഇപ്പോഴും അത്തരം ആളുകൾ തുടരുകയാണ്. അവർ തീവ്രത അളക്കുകയും പാർട്ടി കോടതി തീരുമാനിക്കുകയും ചെയ്യുകയാണ്. കോൺ​ഗ്രസ് പാർട്ടി നിലപാട് മറ്റ് പാർട്ടികൾക്കുകൂടി മാതൃകയാണെന്നും കെ. കെ രമ പറഞ്ഞു.

Full View 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News