സഖാക്കൾ ചാക്കോച്ചനെയൊന്നും വഴിയിൽ തടഞ്ഞേക്കല്ലേ-കെ.എം അഭിജിത്

പരസ്യം കണ്ടപ്പോൾ ചിരിയാണ് വന്നതെന്നും കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായിട്ട് എടുക്കണമെന്നുമായിരുന്നു സൈബർ ആക്രമണത്തോട് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത്

Update: 2022-08-11 12:23 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: 'ന്നാ താൻ കേസ് കൊട് ' പോസ്റ്ററിൽ നൽകിയ അടിക്കുറിപ്പിന്റെ പേരിൽ സഖാക്കൾ കുഞ്ഞാക്കോ ബോബനെ വഴിയിൽ തടയാൻ നിൽക്കരുതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്. സിനിമയ്‌ക്കെതിരെ ഇടതുപക്ഷ അനുഭാവികളുടെ നേതൃത്വത്തിൽ നടക്കുന്ന ബഹിഷ്‌ക്കരണ കാംപയിനിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ന്നാ താൻ കേസ് കൊട് ' സിനിമയുടെ പ്രചരണാർത്ഥം സിനിമാ പോസ്റ്ററിൽ നൽകിയ ക്യാപ്ഷന്റെ പേരിൽ സിനിമ ബഹിഷ്‌കരിക്കാൻ നിർദേശം കൊടുക്കുന്ന സഖാക്കൾ ചാക്കോച്ചനെയൊന്നും വഴിയിൽ തടഞ്ഞേക്കല്ലേ! അസഹിഷ്ണുതയ്‌ക്കെതിരെ വാ തോരാതെ സംസാരിക്കുന്നവരുടെ സഹിഷ്ണുത എന്താല്ലേ?-അഭിജിത്് ഫേസ്ബുക്കിൽ കുറിച്ചു.

'ദേവദൂതർ പാടി...' ഗാനരംഗത്തിലെ കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസിലൂടെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം റിലീസ് ദിവസത്തെ സൈബർ ആക്രമണത്തിലൂടെ കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ, കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായിട്ട് എടുക്കണമെന്നായിരുന്നു സൈബർ ആക്രമണത്തോട് നടൻ പ്രതികരിച്ചത്. പരസ്യം കണ്ടപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. വൈരാഗ്യം, അമർഷം തുടങ്ങിയ കാര്യങ്ങൾ മാറ്റിയിട്ട് ഇതിലെ നന്മകളെന്താണ്, നല്ലതെന്താണെന്ന് കണ്ടു മനസിലാക്കണം. ഈ സിനിമയിൽ അതു തന്നെയാണ് കൂടുതലുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മളൊരു നല്ല കാര്യം ചെയ്യുമ്പോൾ നല്ലതിലെന്താണ് ചീത്ത എന്നു കാണാനാണ് ഇപ്പോൾ സമൂഹം കൂടുതൽ ശ്രമിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

കാസർകോടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പയ്യന്നൂരുകാരനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. സന്തോഷ് ടി. കുരുവിളയാണ് നിർമാണം. കള്ളനായ അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഗായത്രി ശങ്കറാണ് നായിക.

Summary: ''It's intolerance of comrades'', KSU state president KM Abhijit alleges in boycott campaign against Kunchacko Boban starred movie 'Nna, Thaan Case Kodu'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News