യൂറോപ്യൻ യൂണിയൻ കെഎംസിസി അക്കാദമിക് പ്രൊഫഷണൽ വിംഗ് ഉത്ഘാടനം ചെയ്തു

രാജ്യസഭ അംഗം അഡ്വ. ഹാരിസ് ബീരാനാണ് ഉത്ഘാടനം നിർവഹിച്ചത്

Update: 2025-05-05 06:08 GMT

യൂറോപ്പിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥി-യുവജനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനായി യൂറോപ്യൻ യൂണിയൻ കെഎംസിസിയുടെ കീഴിൽ ആരംഭിച്ച അക്കാദമിക് & പ്രൊഫഷണൽ വിംഗ് ഉത്ഘാടനം രാജ്യസഭ അംഗം അഡ്വ. ഹാരിസ് ബീരാൻ നിർവഹിച്ചു. യൂറോപ്യൻ യൂണിയൻ കെഎംസിസി പ്രസിഡന്റ് അബ്ദുൽ അസീസ് പുല്ലുർഷങ്ങാടൻ ഓസ്ട്രിയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ജവാദ് ജർമനി, ട്രഷറർ നൗഫൽ താപ്പി കൊളോൺ, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ: അബ്ദുൽ ബാസിത്ത് ഓസ്ട്രിയ, ഡോ: സഈദ് ഷരീഫ് സ്പെയിൻ എന്നിവർ സംസാരിച്ചു.

യൂറോപ്യൻ രാജ്യങ്ങളിലെ തൊഴിൽ-വിദ്യാഭ്യാസ-ബിസിനസ് സാധ്യതകളെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വെബിനാർ സീരീസിന്റെ ആദ്യ സെഷനും അന്നേ ദിവസം നടന്നു.

Advertising
Advertising

ഇന്റർനാഷണൽ മൈഗ്രേഷൻ പോളിസി ഡെവലപ്മെന്റ് സെന്റർ പ്രൊജക്ട് ഓഫീസർ മുഹമ്മദ് അമീൻ അരിമ്പ്ര, വിഷയാവതരണം നടത്തിയ സെഷൻ പ്രൊഫഷണൽ വിംഗ് എക്സിക്യൂട്ടീവ് അംഗം ഫർസീൻ അലി പുത്തൻവീട്ടിൽ മോഡറേറ്റ് ചെയ്തു.

സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ഡോ: അലി കൂനാരി ജർമനി, ഡോ: ഹാരിസ് സ്പെയിൻ എന്നിവർ നേതൃത്വം നൽകി. വിദ്യാഭ്യാസ-തൊഴിൽ-ബിസിനസ് മേഖലകളിലെ വിദഗ്ദരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്രതിമാസ സെഷനുകൾ, യൂറോപ്യൻ കുടിയേറ്റത്തെ സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി ഹെൽപ്ഡെസ്ക് തുടങ്ങിയ വിവിധ പദ്ധതികളാണ് വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News