'സിനിമ ആരും കാണുന്നില്ല എന്നത് സന്തോഷം ഉണ്ടാക്കുന്നു': കേരള സ്റ്റോറിക്കെതിരെ രാഹുൽ ഗാന്ധി

സിനിമകളെയും മാധ്യമങ്ങളെയും ആളുകളിൽ ഭിന്നത ഉണ്ടാക്കാൻ ഉപയോഗിക്കുകയാണെന്നും രാഹുൽ പറഞ്ഞു

Update: 2026-03-06 10:06 GMT

ഇടുക്കി: വിദ്വേഷ സിനിമ കേരള സ്റ്റോറിക്കെതിരെ ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നുവെന്നും സിനിമ ആരും കാണുന്നില്ല എന്നത് സന്തോഷം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം പേർക്കും സിനിമയിലുള്ളതല്ല കേരളത്തിൻ്റെ പാരമ്പര്യവും സംസ്കാരവും എന്ന് അറിയാം. രാജ്യത്ത് ആകെ സിനിമകളെയും മാധ്യമങ്ങളെയും ആളുകളിൽ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവത്ക്കരിക്കാനും ആയി ഉപയോഗിക്കുകയാണ്. ഇതിനായി വലിയ തോതിൽ പണം ചെലവാക്കുന്നു. ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. കുട്ടിക്കാനം മരിയൻ കോളജിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് രാഹുൽഗാന്ധിയുടെ പരാമർശം.

Advertising
Advertising

 രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയത്. കൊല്ലം ആശ്രാമം മൈതനാത്ത് നടക്കുന്ന ശ്രീനാരായണ ഗുരു -മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് ഉദ്ഘാടനം ചെയ്തു. പിന്നീട് ഉച്ചയ്ക്കാണ് കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥികളുമായി സംവാദം നടത്തിയത്. നാളെ രാവിലെ പത്തിന് തിരുവനന്തപുരത്ത് ഐടി പ്രൊഫഷനലുകളുമായി കൂടിക്കാഴ്ച നടത്തും.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ സമാപന സമ്മേളനം വൈകുന്നേരം അഞ്ചിന് പുത്തരിക്കണ്ടത്ത് രാഹുൽ ഗാന്ധി ഉദ്ഘാടനം.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News