താങ്കൾ തെറ്റായ ക്യാമ്പിലെത്തിയ ശുദ്ധ ഹൃദയനെന്ന് ബിജെപി പ്രവർത്തകന്റെ കമന്റ്;'തീർച്ചയായും' കെഎൻഎ ഖാദറിന്റെ മറുപടി

കെഎൻഎ ഖാദർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതും അതിന് അദ്ദേഹം നൽകിയ വിശദീകരണവും വലിയ വിവാദമായിരുന്നു. അന്ന് പാർട്ടി നേതൃത്വം അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.

Update: 2022-08-22 14:30 GMT

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് പാർട്ടി ശാസനക്ക് വിധേയനായ മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദർ വീണ്ടും വിവാദ പരാമർശവുമായി രംഗത്ത്. തന്റെ പോസ്റ്റിന് ബിജെപി പ്രവർത്തകനിട്ട കമന്റിന് കെഎൻഎ ഖാദർ കൊടുത്ത മറുപടിയാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്.

ജൂൺ 20ന് കെഎൻഎ ഖാദറിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഫോട്ടോക്കാണ് ബിജെപി പ്രവർത്തകൻ എട്ട് ആഴ്ചകൾക്ക് മുമ്പ് കമന്റിട്ടത്. ഇന്നാണ് അദ്ദേഹം അതിന് മറുപടി കൊടുത്തിരിക്കുന്നത്. താങ്കൾ തെറ്റായ ക്യാമ്പിലെത്തിയ ശുദ്ധ ഹൃദയനാണ് രാഷ്ട്രീയക്കാരനാണ് എന്നാണ് ബിജെപി പ്രവർത്തകന്റെ കമന്റ്. 'തീർച്ചയായും' എന്നാണ് അതിന് കെ.എൻ.എ ഖാദർ കൊടുക്കുന്ന മറുപടി. കെഎൻഎ ഖാദറിന്റെ മറുപടി ലീഗ് പ്രവർത്തകർക്കിടയിൽ വീണ്ടും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

Advertising
Advertising

നേരത്തെ കെഎൻഎ ഖാദർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതും അതിന് അദ്ദേഹം നൽകിയ വിശദീകരണവും വലിയ വിവാദമായിരുന്നു. അന്ന് പാർട്ടി നേതൃത്വം അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ തന്നെ കെഎൻഎ ഖാദറിന്റെ നടപടി തെറ്റാണെന്ന് വ്യക്തമാക്കിയിരുന്നു.

മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎൻഎ ഖാദർ താങ്കൾ തെറ്റായ ഇടത്താണ് എത്തിപ്പെട്ടതെന്ന് ബിജെപി പ്രവർത്തകൻ പറയുമ്പോൾ അത് ശരിയെന്ന രീതിയിൽ അദ്ദേഹം കൊടുത്ത മറുപടി പാർട്ടിയെ ഇകഴ്ത്തുന്നതാണെന്നാണ് ലീഗ് പ്രവർത്തകർ ഉയർത്തുന്ന വിമർശനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News