കെഎൻഎം മർകസുദ്ദഅ്‌വ സംസ്ഥാന സമ്മേളനം മാറ്റിവെച്ചു

കോഴിക്കോട് സി.ഡി ടവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുജാഹിദ് സംഘടന അന്നേ ദിവസം സമ്മേളനം പ്രഖ്യാപിച്ചതിന്റെ സാഹചര്യത്തിലാണ് തങ്ങളുടെ പരിപാടി മാറ്റിവെക്കുന്നതെന്ന് മർക്കസുദ്ദഅ്‌വ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Update: 2022-05-16 15:36 GMT

കോഴിക്കോട്: ഈ വർഷം ഡിസംബറിൽ നടത്താൻ തീരുമാനിച്ചിരുന്ന കെഎൻഎം മർകസുദ്ദഅ്‌വ സംസ്ഥാന സമ്മേളനം മാറ്റിവെച്ചു. കോഴിക്കോട് സി.ഡി ടവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുജാഹിദ് സംഘടന അന്നേ ദിവസം സമ്മേളനം പ്രഖ്യാപിച്ചതിന്റെ സാഹചര്യത്തിലാണ് തങ്ങളുടെ പരിപാടി മാറ്റിവെക്കുന്നതെന്ന് മർക്കസുദ്ദഅ്‌വ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

മതപ്രബോധനം വാശിതീർക്കലോ മത്സരമോ അല്ല, ദൈവിക മാർഗത്തിലുള്ള ഉത്തരവാദിത്ത നിർവഹണമാണ്. മറ്റൊരു സംഘടന സമ്മേളനം പ്രഖ്യാപിച്ച സാഹചര്യത്തിൽ മർക്കസുദ്ദഅവയുടെ മുൻകാല പാരമ്പര്യം ഉയർത്തിപ്പിടിച്ച് സമ്മേളനം മാറ്റിവെയക്കുകയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Advertising
Advertising

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News