പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകം സർക്കാർ നിസ്സാരമാക്കരുത്: കെഎൻഎം മർകസുദ്ദഅവ

ആൾക്കൂട്ട കൊലപാതകം എസ്പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന സുപ്രിംകോടതി നിർദേശം അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെഎൻഎം മർകസുദ്ദഅവ പ്രസ്താവനയിൽ പറഞ്ഞു

Update: 2025-12-20 13:34 GMT

കോഴിക്കോട്: കേരളത്തെ മൊത്തം അപമാനത്തിലാക്കി സംഘ്പരിവാർ ഭീകരസംഘം ഉപജീവനം തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നത് സർക്കാർ നിസ്സാരമായി കാണരുതെന്ന് കെഎൻഎം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളുടെ പരീക്ഷണമാണ് പാലക്കാടും നടന്നത്.

സുപ്രിംകോടതി മാർഗനിർദേശപ്രകാരം ഇതിനെ ആൾക്കൂട്ട കൊലപാതകമായി സർക്കാർ അംഗീകരിക്കുകയും അതുപ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. എസ്പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന സുപ്രിംകോടതി നിർദേശം അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല.

Advertising
Advertising

കുറ്റവാളികൾക്ക് ആൾക്കൂട്ട കൊലപാതത്തിനുള്ള പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ സംഘ്പരിവാർ സംസ്ഥാനത്ത് ആൾക്കൂട്ട കൊലപാതങ്ങൾ ആവർത്തിക്കുമെന്നത് ഭയപ്പെടണം. സംസ്ഥാനത്തിന് തന്നെ അപമാനം വരുത്തിവെച്ച ആൾക്കൂട്ട കൊലപാതകത്തിൽ സംസ്‌കാരിക നായകരും രാഷ്ട്രീയ നേതൃത്വവും മൗനം തുടരുന്നത് ആശങ്കാജനകമാണെന്നും കെഎൻഎം മർകസുദ്ദഅവ അഭിപ്രായപ്പെട്ടു.

കെഎൻഎം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് എഞ്ചി. അബ്ദുൽ ജബ്ബാർ കുന്ദംകുളം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി.പി ഉമർ സുല്ലമി, ജനറൽ സെക്രട്ടറി എം. അഹമ്മദ്കുട്ടി മദനി, അഡ്വ. പി. മുഹമ്മദ് ഹനീഫ, എൻ.എം അബ്ദുൽ ജലീൽ, പ്രൊഫ. കെ.പി സകരിയ്യ, കെ.എം കുഞ്ഞമ്മദ് മദനി, എം.ടി മനാഫ് മാസ്റ്റർ, പി.അബ്ദുസ്സലാം പുത്തൂർ, ബി.പി.എ ഗഫൂർ, ഫൈസൽ നന്മണ്ട, എ.ടി ഹസ്സൻ മദനി, കെ.പി അബ്ദുറഹ്മാൻ സുല്ലമി, അലി മദനി മൊറയൂർ, ഡോ. അനസ് കടലുണ്ടി, കെ.എ സുബൈർ അരൂർ, പി.പി ഖാലിദ്, സി. മമ്മു കോട്ടക്കൽ, എം.കെ മൂസ മാസ്റ്റർ, ഡോ.എ.പി നൗഷാദ്, സലീം കരുനാഗപ്പള്ളി, സുഹൈൽ സാബിർ, എഞ്ചി. സൈതലവി, ഡോ. അൻവർ സാദത്ത്, പി.ടി അബ്ദുൽ മജീദ് സുല്ലമി, സി.ടി ആയിഷ ടീച്ചർ, ഇ.ഐ സിറാജ് മദനി, ഡോ. ജാബിർ അമാനി, കെ.പി അബ്ദുറഹ്മാൻ ഖുബ പ്രസംഗിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News