മേയറുടെ ആക്ഷേപ പരാമർശം; കൊച്ചി കോർപ്പറേഷൻ കൗൺസിലർ രാജിവെച്ചു
സിപിഎമ്മിലെ എം.എച്ച്.എം അഷ്റഫാണ് രാജിവെച്ചത്
Update: 2024-12-05 14:01 GMT
മേയറുടെ ആക്ഷേപ പരാമർശത്തിൽ പ്രതിഷേധിച്ച് കൊച്ചി കോർപ്പറേഷൻ കൗൺസിലർ രാജിവെച്ചു. സിപിഎമ്മിലെ എം.എച്ച്.എം അഷ്റഫാണ് രാജിവെച്ചത്. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റിയിൽ നിന്നാണ് രാജിവെച്ചത്.
നാടുമുഴുവൻ നടന്ന് പണം പിരിക്കുകയാണെന്ന് ആക്ഷേപം ഉണ്ടെന്ന മേയറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് നടപടി. മേയർ കഴിവുകേട് മറച്ചുവെക്കാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അഷ്‌റഫ് പറഞ്ഞു.