ബ്രഹ്മപുരം പ്ലാന്‍റ് സർക്കാർ ഏറ്റെടുത്ത നടപടി റദ്ദാക്കണമെന്ന് കൊച്ചി കോർപറേഷൻ

തദ്ദേശവകുപ്പിന് കോർപറേഷൻ സെക്രട്ടറി കത്ത് നൽകി. നിയമപരമായ ചുമതല ലഭിക്കാതെ ബ്രഹ്മപുരത്ത് കോർപറേഷന് ഇടപെടാനാകില്ലെന്ന് സെക്രട്ടറി പറഞ്ഞു

Update: 2023-03-29 09:36 GMT

കൊച്ചി: ബ്രഹ്മപുരം പ്ലാന്‍റ്  സർക്കാർ ഏറ്റെടുത്ത നടപടി റദ്ദാക്കണമെന്ന് കൊച്ചി കോർപറേഷൻ സെക്രട്ടറി. തദ്ദേശവകുപ്പിന് കോർപറേഷൻ സെക്രട്ടറി കത്ത് നൽകി. നിയമപരമായ ചുമതല ലഭിക്കാതെ ബ്രഹ്മപുരത്ത് കോർപറേഷന് ഇടപെടാനാകില്ലെന്ന് സെക്രട്ടറി പറഞ്ഞു. പ്രധാനമായും നാല് ആവശ്യങ്ങളാണ് സെക്രട്ടറി കത്തിൽ ഉന്നിയിച്ചത്.


മാലിന്യസംസ്‌കരണത്തിന്റെ ചുമതല നൽകി എഞ്ചിനീയർ അടങ്ങുന്ന ടീമിനെ നിയമിക്കുക, തദ്ദേശവകുപ്പിലെ ചീഫ് എഞ്ചിനീയർക്ക് ടീമിൻറെ മേൽനോട്ട ചുമതല നൽകുക, മാലിന്യസംസ്‌കരണത്തിനായി കോർപറേഷൻ ഇതിനകം ചെലവഴിച്ച തുക തിരിച്ച് നൽകുക, ബ്രഹ്മപുരത്ത് സർവേ നടത്താൻ കരാർ കമ്പനിയോട് നിർദേശിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

Advertising
Advertising




Updating...

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News