കൊച്ചി റീജിയണല്‍ ഐ.എഫ്എ.ഫ്.കെ; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് തുടങ്ങും

കൊച്ചി റീജിയണല്‍ ഐ എഫ് എഫ് കെയുടെ ഭാഗമായി ലുലു മാളില്‍ സ്ഥാപിച്ച സെല്‍ഫി കോർണർ നടന്‍ ഉണ്ണി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു

Update: 2022-03-26 01:06 GMT
Advertising

തിരുവനന്തപുരത്ത് കൊടിയിറങ്ങിയെങ്കിലും കൊച്ചിയില്‍ മറ്റൊരു കൊടിയേറ്റത്തിന് ഒരുങ്ങുകയാണ്. കൊച്ചി രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് തുടങ്ങും. കൊച്ചി റീജിയണല്‍   ഐ എഫ് എഫ് കെയുടെ ഭാഗമായി ലുലു മാളില്‍ സ്ഥാപിച്ച സെല്‍ഫി കോർണർ നടന്‍ ഉണ്ണി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമകള്‍ കൊച്ചിയിലെ തിയറ്ററുകളിലും കളിക്കാനൊരുങ്ങുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ നാല് വരെയാണ് ചലച്ചിത്ര മേള.  ഓഫ്‍ലൈന്‍ രജിസ്ട്രേഷന്‍ മാക്ട ഓഫീസില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ഓണ്‍ലൈനും സജീവമാകും. പൊതുജനങ്ങൾക്ക് അഞ്ഞൂറ് രൂപയും വിദ്യാർത്ഥികൾക്ക് 250 രൂപയുമാണ് പ്രവേശന നിരക്ക്. റീജിയണല്‍ ഐഎഫ്എഫ്കെയുടെ പ്രചരാണർഥം കൊച്ചി ലുലു മാളില്‍ സെല്‍ഫി കോർണർ സ്ഥാപിച്ചു. സെല്‍ഫി കോർണർ സെല്‍ഫിയെടുത്ത് ഉണ്ണി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.  രാജ്യാന്തര ചലച്ചിത്ര മേള എല്ലായിടത്തേക്കും വ്യാപിക്കണമെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News