ഡി ലിറ്റ് കൊടുക്കുന്നത് സർവകലാശാല; പ്രതിപക്ഷം അവരുടെ അനൈക്യം തീർക്കട്ടെ : കോടിയേരി

വിദേശിയോടുള്ള പൊലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമാണെന്നും കുറ്റക്കാർക്കതിരെ നടപടിയുണ്ടാകുമെന്നും കോടിയേരി

Update: 2022-01-02 03:59 GMT

ഡി ലിറ്റ് തീരുമാനിക്കുന്നതും കൊടുക്കുന്നതും സർവകലാശാലയാണെന്നും സർക്കാരല്ലെന്നും സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രമേശ് ചെന്നിത്തല ഉയർത്തിയ ഡിലിറ്റ് വിവാദത്തിൽ ഗവർണർ തന്നെ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. എക്കാലത്തുമുള്ള പോലെ പൊലീസിനെതിരെ ഒറ്റപ്പെട്ട വിമർശനങ്ങൾ ഉണ്ടെന്നും പ്രതിപക്ഷത്ത് എപ്പോഴും അനൈക്യമാണെന്നും അവരത് തീർക്കട്ടെയെന്നും കോടിയേരി പറഞ്ഞു. കെ റെയിലിൽ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശിയോടുള്ള പൊലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമാണെന്നും കുറ്റക്കാർക്കതിരെ നടപടിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

Advertising
Advertising

അതേസമയം, കൊല്ലത്ത് എസ്.സുദേവൻ സിപിഎം ജില്ല സെക്രട്ടറിയായി തുടർന്നേക്കും. ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും പുതുമുഖങ്ങൾ വരും. നിലവിൽ ജില്ലാ സെക്രട്ടേറിയറ്റിൽ നാല് ഒഴിവുകളാണുള്ളത്. ഏരിയ സെക്രട്ടറിമാരായ എ.എം. ഇഖ്ബാൽ, കെ. സേതുമാധവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. രാധാമണി, പി.കെ. ഗോപൻ, പ്രസന്ന ഏണസ്റ്റ്, കർഷകസംഘം ജില്ലാ സെക്രട്ടറി സി.ബാൾഡുവിൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ജില്ലാ കമ്മിറ്റിയിൽ യുവനിര എത്തും.

CPM General Secretary Kodiyeri Balakrishnan said that it is the university and not the government that decides and gives D-lit

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News