കൊക്കയാറില്‍ വീണ്ടും ഉരുള്‍പൊട്ടി; ആളപായമില്ല

സംസ്ഥാനത്ത് ഒക്ടോബര്‍ 24 മുതല്‍ 28 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Update: 2021-10-24 16:37 GMT
Editor : abs | By : Web Desk
Advertising

കൊക്കയാര്‍ പഞ്ചായത്തിലെ ഉറുമ്പിക്കര മേഖലയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. പുല്ലകയാറ്റില്‍ വെള്ളം ഉയരുന്നുണ്ട്. 

മലപ്പുറം കരുവാരകുണ്ട് ഒലിപ്പുഴയില്‍ മലവെള്ളപാച്ചിലുണ്ടായി. കേരള എസ്റ്റേറ്റ് അതിര്‍ത്തിയില്‍ മണ്ണും പുഴയിലേക്ക് ഇടിഞ്ഞു. പുഴയുടെ സമീപത്തു താമസിക്കുന്നവരെ നേരത്തെ തന്നെ അപകട ഭീഷണിയെ തുടര്‍ന്ന് മാറ്റിയിരുന്നു. സൈലന്റ് വാലി വനമേഖലയിലും കനത്ത മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായി. അട്ടപ്പാടി ചുരം റോഡില്‍ ഏഴാം വളവില്‍ മലവെള്ളപ്പാച്ചില്‍ ഒരു സ്‌കൂട്ടര്‍ ഒലിച്ചുപോയി.

ചൊവ്വാഴ്ച സംസ്ഥാനത്ത് കനത്ത മഴയക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒക്ടോബര്‍ 24 മുതല്‍ 28 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News