ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ; കസ്റ്റഡിയിലെടുത്തവരെ അറിയില്ലെന്ന് കുട്ടി

കുട്ടിയുടെ വീട്ടിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തവരുടെ ചിത്രങ്ങൾ കാണിച്ചത്

Update: 2023-12-01 12:06 GMT

കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ അറിയില്ലെന്ന് കുട്ടി. ഇവരുടെ ചിത്രങ്ങൾ കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടിയുടെ വീട്ടിൽ വച്ചാണ് ചിത്രങ്ങൾ കാണിച്ചത്. പ്രതിയെന്ന് സംശയിക്കുന്നവരിൽ ഒരാളെയും കസ്റ്റഡിയിലെടുത്ത നീല കാറും അടൂരിലെത്തിച്ചു. കുട്ടിയുടെ മൊഴി നിർണായകമായത് കൊണ്ടു തന്നെ കസ്റ്റഡിയിലെടുത്തവരുടെ പ്രിന്റ് ചെയ്ത ചിത്രങ്ങളും കുട്ടിയെ കാണിക്കുന്നുണ്ട്.

മൂന്ന് പേരെയാണ് തെങ്കാശിയിലെ പുളിയറയിൽ നിന്ന് കൊല്ലം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കസ്റ്റഡിയിൽ. അച്ഛനും അമ്മയും മകനുമാണിവരെന്നാണ് വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികതർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് അറിയിക്കുന്നത്.

Advertising
Advertising
Full View

അന്വേഷണത്തിന്റെ അഞ്ചാം ദിവസമാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പിടിയിലായവർക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് നിലവിൽ 3 പേർ പിടിയിലായിരിക്കുന്നത്.

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News