കരിപ്പൂരിൽ കൊറിയൻ യുവതി പീഡനത്തിനിരയായ സംഭവം; വിവരങ്ങൾ ശേഖരിച്ച് എംബസി ഉദ്യോഗസ്ഥർ

കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിലെത്തിയാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്

Update: 2022-12-29 16:02 GMT

കരിപ്പൂരിൽ പീഡനത്തിന് ഇരയായെന്ന ദക്ഷിണ കൊറിയൻ യുവതിയുടെ പരാതിയിൽ കൊറിയൻ എംബസി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിലെത്തിയാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്.

യുവതിയുമായി എംബസി അധികൃതർ സംസാരിച്ചു. പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയായ യുവതിയുമായി എംബസി അധികൃതർ സംസാരിച്ചു. നാട്ടിലേക്ക് തിരികെ കൊണ്ടുപോകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഈ മാസം ഇരുപത്തി മൂന്നിനാണ് മതിയായ രേഖകളില്ലാതെ കൊറിയൻ യുവതി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ തന്നെ പീഡിപ്പിച്ചതായി യുവതി ഡോക്ടറോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തത്.

Advertising
Advertising
Full View

എന്നാൽ യുവതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിനാൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. ഈ മാസം ഒൻപതിനാണ് യുവതി കേരളത്തിൽ എത്തിയത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News