'മന്ത്രിയാവണം': എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകി കോവൂർ കുഞ്ഞുമോൻ

അ‌‌ഞ്ച് ടേം തുടർച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നും ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണമെന്ന് കുഞ്ഞുമോൻ ആവശ്യപ്പെടുന്നു.

Update: 2021-05-06 05:21 GMT

രണ്ടാം പിണറായി സർക്കാറിൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ആർ.എസ്.പി(എൽ) നേതാവ് കോവൂർ കുഞ്ഞുമോൻ. ഇത്തവണ മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർക്ക് കോവൂർ കുഞ്ഞുമോൻ കത്ത് നൽകി.

തുടർച്ചയായി അഞ്ച് തവണ എംഎൽഎ ആയ കുഞ്ഞുമോനെ മന്ത്രിയാക്കണമെന്നതാണ് കത്തിലെ ആവശ്യം. ഇടത് മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കുഞ്ഞുമോൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അ‌‌ഞ്ച് ടേം തുടർച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നും ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണമെന്ന് കുഞ്ഞുമോൻ ആവശ്യപ്പെടുന്നു.

ആർ.എസ്.പി മുന്നണി വിട്ടപ്പോഴും കുഞ്ഞുമോൻ ഇടതു പക്ഷത്ത് തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി കുഞ്ഞുമോൻ വിജയിച്ചിരുന്നു. ഇത്തവണ 2790 വോട്ടിനാണ് ആർഎസ്പിയുടെ യുവ നേതാവ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News