കോഴിക്കോട്ട് എൽഡിഎഫിന്റെ ആധിപത്യം; എംകെ മുനീറും പിന്നിൽ

Update: 2021-05-02 03:59 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിൽ ഒമ്പതിടത്തും എൽഡിഎഫ് മുമ്പിൽ. തിരുവമ്പാടി, ബാലുശ്ശേരി, വടകര, കുന്നമംഗലം എന്നിവിടങ്ങളിൽ മാത്രമാണ് യുഡിഎഫ് മുമ്പിൽ നിൽക്കുന്നത്. ഒമ്പതര വരെയുള്ള കണക്കുകൾ പ്രകാരം കൊടുവള്ളിയിൽ പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീർ പിന്നിലാണ്. തിരുവമ്പാടിയിൽ എഴുനൂറോളം വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി മുമ്പിൽ

ഗ്ലാമർ പോരാട്ടം നടന്ന ബാലുശ്ശേരിയിൽ നടൻ ധർമജൻ ബോൾഗാട്ടി മുമ്പിലാണ്. പേരാമ്പ്രയിൽ ലീഗ് സ്ഥാനാർത്ഥി 240 വോട്ടിന് പിന്നിലാണ്. നാദാപുരത്ത് എൽഡിഎഫ് 143 വോട്ടുമായി ലീഡ് ചെയ്യുന്നു. കുറ്റ്യാടിയിൽ സിറ്റിങ് എംഎൽഎ പാറക്കൽ അബ്ദുല്ല 266 വോട്ടിന് പിന്നിലാണ്.

സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്തിൽ 168 സീറ്റിന് പിന്നിലാണ്. നോർത്തിൽ 118 വോട്ടിന് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ലീഡ് ചെയ്യുന്നു. കെകെ രമ മത്സരിക്കുന്ന വടകരയിൽ 1733 വോട്ടിന്റെ ലീഡാണ് യുഡിഎഫിനുള്ളത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News