കോഴിക്കോട് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്തത് കൊലപാതകമെന്ന് കുടുംബം

മകളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതോടെ സംശയം ഇരട്ടിച്ചെന്നും കുടുംബം

Update: 2021-06-25 02:55 GMT
Editor : Suhail | By : Web Desk

സ്ത്രീധന പീഡനത്തിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്ന് പോലീസ് കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കള്‍. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി അനസ് റഷീദിനും കുടുംബത്തിനുമെതിരെയാണ് പരാതി. കോഴിക്കോട് ചക്കുംകടവ് സ്വദേശി അഷ്റഫിന്‍റെ മകള്‍ കഴിഞ്ഞ ഡിസംബറിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

2020 ഡിസംബര്‍ 22 ആം തീയതി പുലര്‍ച്ചെ 4 മണിക്ക് ഫോണില്‍ വിളിച്ചാണ് മകളും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചെന്ന് ഭര്‍ത്താവ് അനസ് അഷ്റഫിനെ അറിയിച്ചത്. പള്ളിക്കല്‍ ബസാറിലുള്ള മകളുടെ വീട്ടിലെത്തിയപ്പോഴേക്കും മൃതദേഹം അവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആ സമയം പോലീസ് പോലും എത്തിയിരുന്നില്ല. അവിടെ തുടങ്ങുന്നു അഷ്ററിന്‍റെയും കുടുംബത്തിന്‍റെയും സംശയം. തൊട്ട് പിന്നാലെ തന്നെ കുഞ്ഞ് മരിച്ചിട്ടില്ലന്ന വിവരം പോലീസ് അറിയിച്ചു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതോടെ സംശയം ഇരട്ടിച്ചു. എന്നാല്‍  മരണകാരണം ആത്മഹത്യയാണെന്ന കണ്ടെത്തിലിലാണ് പോലീസ്. കൊണ്ടോട്ടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News